കോട്ടയം മെഡിക്കൽ കോളേജിലെ പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ്ജ് ചെയ്യണം; കഴുത്തിൽ കത്തി വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ അന്യ സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗാന്ധിനഗർ പൊലിസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ദിലീപ് വർമ്മക്ക് കുത്തേറ്റു

Spread the love

കോട്ടയം മെഡിക്കൽ കോളേജിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു. പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ്ജ് ചെയ്യണം എന്നാവശ്യപ്പെട്ട്
കഴുത്തിൽ കത്തി വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ അന്യ സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഗാന്ധിനഗർ പൊലിസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ദിലീപ് വർമ്മക്ക് കുത്തേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.

video
play-sharp-fill

കൈക്ക് പരിക്കേറ്റ ദിലീപ് വർമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയെ പൊലീസ് സംഘം പിടികൂടി. പരിക്കേറ്റ ഭരത് ചന്ദ്രയും മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.