play-sharp-fill
കോട്ടയത്ത്‌ വൈരാഗ്യത്തെ തുടർന്ന് വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോട്ടയത്ത്‌ വൈരാഗ്യത്തെ തുടർന്ന് വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

 

കോട്ടയം : വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ വാകത്താനം സ്വദേശി പനന്താനം വീട്ടിൽ ഷിജോ പി മാത്യു (38) നെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയതു. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയ്ക്ക് പുതുപ്പള്ളി സ്വദേശിയായ വീട്ടമ്മയെ ഇവരുടെ വീടിന് സമീപം വഴിയിൽ വച്ച് കൈകൊണ്ട് ഇടിക്കുകയും, ഇവരുടെ ദേഹത്ത് പിടിച്ച് മര്യാദലംഘനം നടത്തുകയുമായിരുന്നു.

 

 

വീട്ടമ്മയുടെ മകൻ യുവാവിന്റെ സ്പീക്കർ എടുത്തു എന്ന് പറഞ്ഞ് മകനെ ഉപദ്രവിക്കാൻ ചെന്ന കാര്യം വീട്ടമ്മ പോലീസിൽ പരാതി പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടമ്മയെ ഉപദ്രവിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുയിരുന്നു. ഇയാൾക്കെതിരെ വാകത്താനം, ആലുവ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.


 

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ സുധീരൻ, സി.പി.ഓ മാരായ പ്രതീഷ് രാജ്,അജിത്ത്, വിപിൻ, അരുൺ, അജേഷ്, റെജിമോൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group