
കോട്ടയം: തിടനാട് സെന്റ് ജോസഫ് ചർച്ച് അധീനതയിൽ ഉള്ള ഊട്ടുപാറ കുരിശുമലയിലെ മാർസ്ലീവാ ചാപ്പലിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതിയെ തമിഴ്നാട്ടിൽനിന്നും തിടനാട് പോലീസ് അറസ്റ്റ് ചെയ്തു.
ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന ആയിരം രൂപയും ഉൾപ്പെടെ 80,000/- രൂപയും കവർന്ന് കടന്നുകളയുകയായിരുന്നു.
തിടനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കുമളി സ്വദേശി അലൻ തോമസ് പാണം പറമ്പിൽ ആണ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിനുശേഷം പ്രതി സംസ്ഥാനത്തിന് പുറത്ത് എവിടെയോ ഒളിവിൽ താമസിക്കുകയായിരുന്നു.
തിടനാട് എസ് ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദൻ കെ.യുടെ മേൽനോട്ടത്തിൽ തിടനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജിലുള്ള എസ്ഐ കെ.എ. നജീബ്, എഎസ്ഐ രാജേഷ് ടി.എസ്,സിപിഒ ശ്രീജിത് കെ.എസ്, സിപിഒ റസ്സിലി കെ.റഷീദ് എന്നിവർ ചേർന്ന് ചെന്നൈയിൽ എഗട്ടൂർ സ്ഥലത്തെത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



