
കോട്ടയം: ഏഴ് കിലോ കഞ്ചാവുമായി കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും മണിമല സ്വദേശിയെ പിടികൂടി. മണിമല കോത്തലപ്പടി നേര്യന്തറയിൽ പയസ് ജേക്കബിനെ (50) ആണ് മണിമല പോലീസിന്റെ പിടിയിലായത്
കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗിൽ നിന്നും രണ്ട് പ്ലാസ്റ്റിക് കവറുകൾ ആയി സൂക്ഷിച്ചിരുന്ന 7 കിലോയോളം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി, എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവർ ചേർന്നാണ് കഞ്ചാവുമായി ജേക്കബിനെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ഥിരമായി കഞ്ചാവ് വൻതോതിൽ കടത്തിക്കൊണ്ട് വന്ന് മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്ന ഇയാൾ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



