എരുമേലിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മോഷണശ്രമം; തമിഴ്നാട് സ്വദേശി എരുമേലി പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം:വീട്ടിൽ കയറി മോഷണത്തിനു ശ്രമിച്ച പ്രതിയെ എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു
തമിഴ്നാട് സ്വദേശി മോഹനൻ ഗണേശൻ(55) ആണ് പിടിയിലായത്.

video
play-sharp-fill

എരുമേലി ടൌൺ ഭാഗത്തുള്ള പുത്തൻവീട്ടിന് സമീപമുള്ള അയ്യപ്പൻ താമസ്സിച്ച് വന്നിരുന്നതായി എൈതിഹ്യമുള്ളതും ഭക്തന്മാർ ദർശനത്തിനായി വന്നിരുന്ന വീട്ടിലാണ് പ്രതി മോഷണ ശ്രമം നടത്തിയത്. ഈ കുടുംബം തലമുറകളായി കാത്ത് സൂക്ഷിച്ച് വന്നിരുന്ന കാണിക്ക സ്വീകരിക്കുന്ന ഓട്ടുരുളിയിൽ നിന്ന് പണം മോഷ്ടിക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു.

ഗ്രില്ലിട്ട ശേഷം പൂട്ടി വച്ചിരുന്ന ഓട്ടുരുളിയിൽ നിന്നും പ്രതി കമ്പ് കൊണ്ട് പണം എടുക്കുവാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 16 ന് വൈകിട്ട് ഏഴിനു വീട്ടുടമസ്ഥയും മറ്റും കാണുകയും പ്രതി ഓടി രക്ഷപ്പെടുകയും ആയിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുടമസ്ഥയുടെ പരാതിയിൽ എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.
വിശദമായ അന്വേഷണത്തിൽ സമീപപ്രദേശത്തെ ഷോപ്പിൽ ജോലി ചെയ്യുന്ന മോഹനൻ ഗണേശൻ ആണ് പ്രതിയെന്ന് മനസിലായി.

പ്രതിയെ എസ്.ഐ മാരായ അരുൺ,രവി പി കെ, സി.പി .ഒ റോബിൻ തോമസ് എന്നിവരുടെ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.