
കോട്ടയം: കൈകൂലിക്കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 7 വർഷം കഠിന തടവും പിഴയും ശിക്ഷ. കോട്ടയം കിടങ്ങൂർ മുൻ വില്ലേജ് ഓഫീസർ പി.കെ ബിജു മോനെയാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജ് കെ.വി അനീഷ് ശിക്ഷിച്ചത്. പ്രതി 75,000 രൂപ പിഴയും ഒടുക്കണം.
സ്ഥലം പോക്കുവരവ് ചെയ്തു നൽകുന്നതിന് പരാതിക്കാരായ ദമ്പതികളിൽ നിന്നും 3000 രൂപയും മദ്യകുപ്പിയും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. 2015 ലാണ് വിജിലൻസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോട്ടയം വിജിലൻസ് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് കുമാർ പ്രഥമ വിവര റിപ്പോർട്ടിന്റെ അടിസ്ത്ഥാനത്തിൽ അന്വേഷണം നടത്തി . മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് അശോക് കുമാർ അന്വേഷണം പൂർത്തിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾക്കെതിരെ 2016 ജൂൺ 23ന് കോട്ടയം കോടതി മുമ്പാകെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് ഹാജരായി .



