ഏറ്റുമാനൂർ നീണ്ടൂർ പ്ലാസ ബാറിലുണ്ടായ സംഘർഷം;വടിവാൾ ആകാശത്തേക്ക് ചുഴറ്റിയും തറയിൽ ഉരച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായി https://thirdeyenewslive.com/kottayamcrime-17/

Spread the love

കോട്ടയം: നീണ്ടൂർ പ്ലാസാ ബാറിന്റെ മുൻവശത്തെ പാർക്കിംഗ് ഏരിയയിൽ മാരകായുധങ്ങളുമായെത്തി സംഘർഷം സൃഷ്ടിച്ച കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

video
play-sharp-fill

ഗാർഹികമോ കാർഷികമോ ആയ ആവശ്യങ്ങൾക്കല്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന അറിവോടെ പ്രതികൾ പരസ്പരം തമ്മിലടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഒന്നാം പ്രതി വടിവാൾ ആകാശത്തേക്ക് ചുഴറ്റിയും തറയിൽ ഉരച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടാം പ്രതി പെപ്പർ സ്പ്രേ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മൂന്നാം പ്രതി ബിയർ കുപ്പി ഉപയോഗിച്ച് ഒരാളെ ആക്രമിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് പ്രതികളും സംഘർഷത്തിൽ പങ്കെടുത്തതായി കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) യിലെ വിവിധ വകുപ്പുകൾ 1959-ലെ ആയുധ നിയമംt എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ പ്രതികളായ ഷിബിൻ എം എസ് (25), മോബിൻ സിറിയാക് (35),ഹരികൃഷ്ണൻ കെ വി (26),ശ്രീജിത് സജീവ് (23)എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് പ്രതികളായ രമേഷ്, ബിനു, രഞ്ജിത് എന്നിവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

അറസ്റ്റിലായ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൊലപാതകശ്രമം, കവർച്ച, ലഹരിവസ്തു നിയമലംഘനം, പൊതുസ്ഥലങ്ങളിൽ അക്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ഉൾപ്പെടുന്നു.