തൃക്കൊടിത്താനത്ത് വീടു വാടകയ്ക്കെടുത്തു കഞ്ചാവ് വിൽപന;രണ്ടു കിലോ കഞ്ചാവുമായി യുവതി പിടിയിൽ

Spread the love

കോട്ടയം:തൃക്കൊടിത്താനത്ത് വീടു വാടകയ്ക്കെടുത്തു കഞ്ചാവ് വിൽപന നടത്തിയ യുവതി പിടിയിൽ.ഇവരിൽ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു.

video
play-sharp-fill

തൃക്കൊടിത്താനം കോട്ടമുറി സ്വദേശി അമ്പിളി സുന്ദർ (46 )ആണ് പിടിയിലായത്.പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാൾ വീട്ടിൽനിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി ഷാഹുൽ എ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡെപ്യൂട്ടി സൂപ്രണ്ട് അഷാദ്, തൃക്കൊടിത്താനം ഇൻസ്പെക്ടർ പ്രശാന്ത് കുമാർ കെ ആർ എന്നിവരുടെ നേതൃത്യത്തിൽ

സബ്ബ് ഇൻസ്പെക്ടർമാരായ ജിജി ലൂക്കോസ്, ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ആന്റണി, ജോർജ്, ശ്രീകുമാർ, സജിത, മണികണ്ഠൻ ഡെൻസാഫ് അംഗങ്ങളായ പ്രവീൺപി നായർ, വിഷ്ണു വിജയദാസ്, അരുൺ, ശ്രീജിത്ത്‌ എം ഷൈൻ തമ്പി, രാഗേഷ് ആർ , ബൈജു കെ.ആർ , ശ്രീരാജ് നായർ, വിമൽ ബി നായർ, ബിപിൻ ജോസ് കെ.എസ് , സാജൻ തോമസ്, അഭിലാഷ്, സ്മിതേഷ് കെ.എസ് , ജിതിൻബാബു, അനൂപ് എന്നിവർ ചേർന്ന് നടത്തിയ ആസൂത്രിതമായ നീക്കത്തിലും തുടർന്നുളള റെയ്ഡിലുമാണ് അമ്പിളി സുന്ദർ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കു മരുന്ന് വില്പന സംബന്ധച്ച് അറിവ് ലഭിച്ചതിനെ തുടർന്ന കുറച്ച് നാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നതായി ചങ്ങനാശ്ശേരി ഡെപ്യൂട്ടി സൂപ്രണ്ട് അഷാദ് അറിയിച്ചു.