
കോട്ടയം: ശാസ്ത്രി റോഡിലെ ഹോട്ടലിൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് രാത്രി 9.15ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു.
തുടര്‍ന്നു കോട്ടയം വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മുറി തുറന്നു പരിശോധന നടത്തിയതോടെയാണ് ഇരുവരെയും തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആസിയയെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നതായും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിക്കാഞ്ഞതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നും പോലീസ് അറിയിച്ചു. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.



