കോട്ടയത്ത് 15വയസുകാരനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; പിതൃസഹോദരന്‍ തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായി; പിടിയിലായത് മറവന്‍തുരുത്ത് സ്വദേശി സുരേഷ് കുമാർ

Spread the love

കോട്ടയം: കോട്ടയത്ത് 15 വയസുകാരനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച പിതൃസഹോദരന്‍ അറസ്റ്റില്‍. കോട്ടയം മറവന്‍തുരുത്ത് സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. തലയോലപ്പറമ്പ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഉത്സവം കാണാനെത്തിയ സഹോദരന്റെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെയും സുഹൃത്തിനെയുമാണ് പ്രതി ആക്രമിച്ചത്. ജ്യേഷ്ഠ സഹോദരനുമായി ഇയാള്‍ക്ക് കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതാണ് ആക്രമണത്തിന് പ്രേരകമായതെന്നും പൊലീസ് അറിയിച്ചു