കള്ളിന്റെ പണം ചോദിച്ചതിലെ വിരോധം;ഷാപ്പ് ഉടമയെ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഷാപ്പിലെ 27000/- രൂപയോളം വില വരുന്ന കള്ളുകൾ നശിപ്പിച്ചു;കള്ളുഷാപ്പിൽ ആക്രമണം നടത്തിയ രണ്ടുപേർ കറുകച്ചാൽ പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം: കള്ള് ഷാപ്പിൽ കയറി ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ബിജു തങ്കപ്പൻ (49), ബൈജു തങ്കപ്പൻ(47) എന്നിവരാണ് കറുകച്ചാൽ പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

കള്ള് കുടിച്ച വകയിലെ കിട്ടാനുണ്ടായിരുന്ന പണം ഷാപ്പ് ഉടമ പ്രതികളോട് ചോദിച്ചതിലുള്ള വിരോധത്തെ തുടർന്ന് പ്രതികൾ ഷാപ്പ് ഉടമയെ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും, കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷാപ്പിൽ ഉണ്ടായിരുന്ന 27000/- രൂപയോളം വില വരുന്ന കുപ്പികൾ മറിച്ചിട്ട് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.ജനുവരി 5നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പ്രതികളെ കറുകച്ചാൽ ഇൻസ്പെക്ടർ എസ്.എച്ച്.ഓ പ്രശോഭ് കെ.കെ , സബ് ഇൻസ്പെക്ടർ സാജുലാൽ,അനിൽ തോമസ് ,സിപിഒ സാജുദീൻ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group