വ്യക്തിവിരോധം യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് പാലാ പോലീസിന്റെ പിടിയിൽ;പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

Spread the love

കോട്ടയം: യുവാവിനെ കഴുത്തുറത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി പാലാ പോലീസിന്റെ പിടിയിൽ.

video
play-sharp-fill

ളാലം പരുമല വീട്ടിൽ ജോജോ ജോർജ്ജ് (29) ആണ് പിടിയിലായത്. പരുമലക്കുന്ന് കോളനിയിൽ അനന്തുവിനെയാണ് ആക്രമിച്ചത്.

ജോജോ ഒരു കറിക്കത്തി ഉപയോഗിച്ച് അനന്തുവിന്‍റെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ജോജോ ജോർജ്ജ് പാലാ പോലീസ് സ്റ്റേഷനിൽ അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങിയ 13 ഓളം കേസുകളിൽ പ്രതിയാണ്. കൂടാതെ കാപ്പാ നിയമ ലംഘന കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിയെ നിരവധി തവണ കാപ്പാ നിയമപ്രകാരം ജില്ലയ്ക്ക് പുറത്താക്കിയിട്ടുണ്ട്.

പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ ഉൾപ്പടെയുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.