ഏറ്റുമാനൂരില്‍ മന്ത്രി വി.എൻ വാസവൻ വീണ്ടും മത്സരിക്കും; ‘കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയാറായി’: ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്

Spread the love

കോട്ടയം: കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയാറായി. സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളുടെ പട്ടിക ജില്ലാ സെക്രട്ടറിയേറ്റാണ് തയാറാക്കിയത്.

video
play-sharp-fill

ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്.

മന്ത്രി വിഎൻ വാസവൻ ഏറ്റുമാനൂരില്‍ വീണ്ടും മത്സരിക്കും. ഏറ്റുമാനൂരില്‍ മത്സരിക്കുന്നവരില്‍ വി എൻ വാസവന്‍റെ പേര് മാത്രമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാറും പട്ടികയിലുണ്ട്.

പുതുപ്പള്ളിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണനും ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസും ആണ് പരിഗണനയിലുള്ളത്.