ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം;കാഞ്ഞിരപ്പള്ളിയില്‍ സിപിഎം – ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തം; കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു;പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകള്‍ നശിപ്പിച്ചു

Spread the love

കോട്ടയം:മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച്‌ കാഞ്ഞിരപ്പള്ളിയില്‍ സിപിഎം – ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.പ്രതിഷേധക്കാർ കോണ്‍ഗ്രസ് കൊടിമരം തകർത്ത് കൊടി കത്തിച്ചു.

video
play-sharp-fill

പേട്ടക്കവലയില്‍ വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. കൊടിമരം തകർത്ത പ്രതിഷേധക്കാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകള്‍ നശിപ്പിക്കുകയും ചെയ്തു.

ഏകദേശം 50 ഓളം പ്രവർത്തകരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. കെകെ റോഡിലൂടെ പ്രകടനമായി എത്തിയ ശേഷമായിരുന്നു അക്രമം. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group