
കോട്ടയം : കോട്ടയം ജില്ല കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ് ഇന്ന് മുതൽ (സെപ്റ്റംബർ 23) തുറന്നു കൊടുക്കും. സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും.
അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും ജില്ലാ കളക്ടറെ കാണുന്നതിനുള്ള സൗകര്യം മുൻനിർത്തിയാണ് പുതിയ ലിഫ്റ്റ് പണിതീർത്തത്. കോട്ടയം സിവിൽ സ്റ്റേഷനിലെ വിവിധ കാര്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് സിവിൽ
സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കും സഞ്ചാര സൗകര്യം ഒരുക്കുന്നതിന് സാമൂഹിക നീതി വകുപ്പിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് ലിഫ്റ്റ് പണിതീർത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
63,62,000/- രൂപയുടെ ഭരണാനുമതിയാണ് ലിഫ്റ്റ് നിർമാണത്തിനു ലഭിച്ചത്. സിവിൽ പ്രവർത്തികൾക്കായി 34,32,000/- രൂപയും ഇലക്ട്രിക്കൽ പ്രവർത്തികൾക്കായി 29,30,000/- രൂപയും വകയിരുത്തി.
ഒരേ സമയം 13 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതിയ ലിഫ്റ്റ്.
നിലവിൽ 13 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലിഫ്റ്റ് സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
ഗ്രൗണ്ട് ഫ്ളോറിലുള്ള അഡീഷണൽ ജില്ലാ കോടതിയോട് ചേർന്നാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. കളക്ട്രേറ്റിൻ്റെ മുൻവശത്ത് കൂടി ഉള്ളിലെത്തി നിലവിലെ കാത്തിരിപ്പ് സ്ഥലത്തിൻ്റെ അരികിലൂടെ പ്രവേശിക്കാവുന്ന തരത്തിലാണ് ലിഫ്റ്റ് സജീകരിച്ചിരിക്കുന്നത്