തിരഞ്ഞെടുപ്പിനു ഒരുങ്ങുന്ന കോട്ടയം ജില്ലയിലെ പോളിങ് ബൂത്തുകൾ സന്ദർശിച്ചു കോട്ടയം കളക്ടർ
കോട്ടയം: തിരഞ്ഞെടുപ്പിനു സജ്‌ജമാകുന്ന ജില്ലയിലെ പോളിങ് ബൂത്തുകളിലെ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടര്‍ വി. വിഗ്‌നേശ്വരിയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കും. വൈക്കം നിയമസഭാ നിയോജകമണ്ഡലത്തിലെ അഞ്ചു പോളിങ് ബൂത്തുകളാണ് ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ വിലയിരുത്തിയത്.
വൈക്കം മണ്ഡലത്തില്‍ ക്രിട്ടിക്കല്‍ ബൂത്തായി രേഖപ്പെടുത്തിയിട്ടുള്ള ചെമ്പ് വിജയോദയം യു.പി. സ്‌കൂള്‍, സെന്‍സീറ്റീവ് ബൂത്തായി കണക്കാക്കിയിട്ടുള്ള ചെമ്മനത്തുകര യു.പി. സ്‌കൂള്‍, മുണ്ടാര്‍ തുരുത്തിലെ ഏകബൂത്തായ 48-ാം നമ്പര്‍ അങ്കണ്‍വാടി, കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്, കല്ലറ ശാരദവിലാസിനി യു.പി. സ്‌കൂള്‍ എന്നീ ബൂത്തുകളാണ് സംഘം സന്ദര്‍ശിച്ചത്.പോളിങ് ബൂത്തുകളിലെ സുരക്ഷയും ശുചിമുറി സൗകര്യങ്ങളും ഭിന്നശേഷിക്കാര്‍ക്കായുള്ള റാമ്പ് അടക്കമുള്ള സൗകര്യങ്ങളും ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി.
കടുത്തുരുത്തി ബ്ലോക്ക് പരിധിയിലുള്ള കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ തുരുത്തില്‍ പോളിങ് സാമഗ്രികളും ഉദ്യോഗസ്‌ഥരെയും എത്തിക്കുന്നതിന് വള്ളങ്ങള്‍ ഉറപ്പാക്കണമെന്നു ജില്ലാ കളക്‌ടര്‍ നിര്‍ദേശം നല്‍കി. മുണ്ടാറിലെ 48-ാം നമ്പര്‍ അങ്കണ്‍വാടിയാണ് 137-ാം നമ്പര്‍ ബൂത്തായി പ്രവര്‍ത്തിക്കുന്നത്.
968 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. അസിസ്‌റ്റന്റ് റിട്ടേണിങ് ഓഫീസറായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സൂസമ്മ ജോര്‍ജ്, വൈക്കം തഹസീല്‍ദാര്‍ കെ.ആര്‍. മനോജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group