കോട്ടയം സിഎംഎസ് കോളേജിന്റെ പുതിയ പ്രിൻസിപ്പൽ ഇൻ ചാർജ് ആയി അഞ്ജു സോസൻ ജോർജ് ചുമതലയേറ്റു.

Spread the love

 

കോടയം:കോട്ടയം സിഎംഎസ് കോളേജിന്റെ പുതിയ പ്രിൻസിപ്പൽ ഇൻ ചാർജ് ആയി അഞ്ജു സോസൻ ജോർജ് ചുമതലയേറ്റു.

ഡോ. വർഗീസ് സി. ജോഷ്വാ വിരമിച്ച ഒഴിവിലാണ് നിയമനം.

കോളേജ് മാനേജറും, സിഎസ്ഐ മധ്യകേരള മഹായിടവക അധ്യക്ഷനുമായ ബിഷപ്പ് റൈറ്റ്. റവ. മലയിൽ സാബു കോശി ചെറിയാനാണ് ചുമതല കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.എം എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ 2007 മുതൽ അസോഷ്യേറ്റ് പ്രൊഫസറാണ് അഞ്ജു.

മദ്രാസ് ക്രിസ്ത്യൻ കോളേജ്, ചെന്നൈ സ്റ്റെല്ലാ മാരീസ് എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, മധുര കാമരാജ് സർവകലാശാലയിൽ നിന്നും എംഫിലും പഠനം പൂർത്തിയാക്കി.

കേരള സർവകലാശാലയിൽ നിന്നുമാണ് പി എച്ച് ഡി നേടിയത്.

സി എം എസ് കോളേജിലെ വൈസ് പ്രിൻസിപ്പലും, ഹിസ്റ്ററി വിഭാഗം മേധാവിയുമായി വിരമിച്ച ജോർജ് കുര്യൻ്റെയും, മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ഫിസിക്സ് വിഭാഗം മേധാവിയായി വിരമിച്ച ലൈസ വർക്കിയുടെയും മകളാണ്.