
കോട്ടയം: കോട്ടയം സിഎംഎസ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ കോളിൻസ് സ്മാരക പ്രഭാഷണപരമ്പരയിലെ ഈ വർഷത്തെ പ്രഭാഷണം നാളെ (13/01/2026) രാവിലെ 9.30 മണിയ്ക്ക് എഡ്യൂക്കേഷണൽ തീയേറ്ററിൽ നടക്കും. 2025 ലെ വയലാർ പുരസ്കാര ജേതാവും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ. സന്തോഷ്കുമാർ പ്രഭാഷണം നിർവഹിക്കും.
പ്രിൻസിപ്പൽ ഡോ.അഞ്ചു ശോശൻ ജോർജ് അധ്യക്ഷത വഹിക്കും.ഡോ.സരിത ടി.എസ് സ്വഗതവും ഡോ.സ്മിതാ ഡാനിയേൽ എസ്.എൽ നന്ദിയും പറയും.



