
കോട്ടയം: നിർമ്മിതബുദ്ധി സർഗ്ഗാത്മകതയ്ക്കു വെല്ലുവിളിയല്ലെന്നും മനുഷ്യഭാവനയുള്ളടത്തോളം സർഗ്ഗാത്മകത നിലനില്ക്കുമെന്നും വയലാർ പുരസ്കാര ജേതാവും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ.സന്തോഷ് കുമാർ പറഞ്ഞു.
കോട്ടയം സിഎംഎസ് കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച കോളിൻസ് സ്മാരക പ്രഭാഷണപരമ്പരയിലെ ഈ വർഷത്തെ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജുശോശൻ ജോർജ് അദ്ധ്യക്ഷയായിരുന്നു. മലയാളവിഭാഗം മേധാവി ഡോ.സരിത ടി. എസ്.,കോളേജ് ബർസാർ റവ.ഡോ. ഷിജു സാമുവേൽ, ഡോ. ശാന്തിനി തോമസ്, ഡോ.സ്മിതാ ഡാനിയേൽ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



