‘അക്ഷര മുത്തശ്ശിയുടെ തിരുമുൻപിൽ രാഗ മഴ പെയ്തിറങ്ങി’; കോട്ടയം നാദോപാസന സംഗീത സഭയുടെ മുപ്പത്തിയഞ്ചാം വാർഷികം, സി എം എസ് കോളേജ് ഗ്രേറ്റ് ഹാളിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ അഭിഷേക് രഘുറാമിന്റെ സംഗീത കച്ചേരി അരങ്ങേറി

Spread the love

കോട്ടയം: കോട്ടയം നാദോപാസന സംഗീത സഭയുടെ മുപ്പത്തിയഞ്ചാം വാർഷികപരിപാടിയുടെ ഉൽഘാടന വേളയിലാണ് കോട്ടയം സി എം എസ് കോളേജ് ഗ്രേറ്റ് ഹാളിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ അഭിഷേക് രഘുറാമിന്റെ സംഗീത കച്ചേരി അരങ്ങേറി.

video
play-sharp-fill

കോട്ടയം നഗരസഭ അധ്യക്ഷൻ എം പി സന്തോഷ്‌ കുമാർ ഭദ്രദീപം തെളിച്ച് വാർഷിക പരിപാടിക്ക് തുടക്കം കുറിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, തിരുവിഴ ജയശങ്കർ, പൊൻകുന്നം രാമചന്ദ്രൻ, മാതങ്കി സത്യമൂർത്തി എന്നിവർ പങ്കെടുത്തു.

അഭിഷേകിന്റെ സംഗീത വിസ്മയത്തിന് ഗോകുൽ ആലങ്കോട് വയലിൻ, കിഷോർ രമേശ്‌ മൃദംഗം, വാഴപ്പള്ളി കൃഷ്ണ കുമാർ ഘടം എന്നിവർ പക്കമൊരുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനൊന്നാം തിയതി രാവിലെ ഒൻപത് മണിക്ക് തിരുവിഴ ജയശങ്കർ അവർകളുടെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം പശ്ചിമ ബംഗാൾ ഗവർണർ ഡോ വി സി ആനന്ദബോസ് നിർവഹിക്കും.

കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും. മന്ത്രി വി എൻ വാസവൻ ഉപഹാരം സമർപ്പിക്കും. അഡ്വ സുരേഷ് കുറുപ്പ് തിരുവിഴ ജയശങ്കറിനെകുറിച്ചുള്ള ഡോക്യുമെന്ററിയുടെ സ്വിച്ചോൺ കർമ്മം നിർവഹിക്കും.തുടർന്ന് ജയ്സൺ ജെ നായർ അവതരിപ്പിക്കുന്ന രാഗസുധാരസം, നവതി സദ്യ, പഞ്ചരത്നകീർത്തന ആലാപനം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.