‘ഭാരതീയ പാരമ്പര്യത്തിലൂന്നിയുള്ള രചനകള്‍ ഉണ്ടാവണം; കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ മലയാള കാവ്യസാഹിതി സംസ്ഥാന പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ഭാരതീയ പാരമ്പര്യത്തെ ഉള്‍ക്കൊള്ളുവാനും അതിനെ നിലനിര്‍ത്തുവാനും സാഹിത്യ രചനകള്‍ക്ക് കഴിയേണ്ടതാണെന്ന് കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍.

video
play-sharp-fill

കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ മലയാള കാവ്യസാഹിതി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിശ്വസാഹിത്യകാരന്മാര്‍ ആശ്രയിച്ചതും പിന്തുടര്‍ന്നതും ഇതേ പാതയാണ്. ഇന്നത്തെ സാഹിത്യകാരന്മാരിലേറെയും പാശ്ചാത്യ സാഹിത്യത്തെ അനുകരിക്കാനാണ് ശ്രമിച്ചുവരുന്നത്. ഇത് മൂല്ല്യച്യുതിക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് കാവാലം അനില്‍ അദ്ധ്യക്ഷനായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച് ജലസ്മാരകം എന്ന നോവലിലൂടെ കാവ്യസാഹിതി പുരസ്‌ക്കാരം ലഭിച്ച സുജിത് ഭാസ്‌ക്കറിന് 20001 രൂപയും പ്രശസ്തിപത്രവും വെങ്കലശില്‍പ്പവും കേന്ദ്രമന്ത്രി ജോര്ജ്ജ് കുര്യന്‍ സമ്മാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ രംഗങ്ങളില്‍ മികവുതെളിയിച്ച നസീര്‍ സംക്രാന്തി, മാതംഗി സത്യമൂര്‍ത്തി, ട്രീസ കെ.എക്‌സ്, ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരെ കേന്ദ്രമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. സമ്മേളനത്തില്‍ സുഷമ ശിവരാമന്‍, ബിന്ദു ദിലീപ് രാജ്, എം.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന മുഖാമുപം പരിപാടികളിലായി അജിത് ഏബ്രഹാം, കൈപ്പുഴ ജയകുമാര്‍, സുചിത്ര വി. പ്രഭു, രവിവര്‍മ്മ തമ്പുരാന്‍, ഇ.പി. ഷാജുദ്ദീന്‍, ഹസീന ഷാനവാസ്, ഡോ. മനോജ് കുറൂര്‍, ഷിബു എസ്.ബി, ഷിബി നിലാമുറ്റം, പഴയിടം മുരളി എന്നിവര്‍ പങ്കെടുത്തു. അക്കിത്തം പുരസ്‌ക്കാരത്തിനായുള്ള കാവ്യോത്സവം മെഗാ ഫൈനലില്‍ ഡോ. മുഞ്ഞിനാട് പത്മകുമാര്‍ ഉദ്ഘാടനവും നിര്‍ണ്ണയവും നടത്തി.