കോട്ടയം ചൂട്ടുവേലിക്ക് സമീപം ഒരാൾ ആറ്റിൽ വീണെന്ന സംശയത്തിൽ ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തുന്നു.

Spread the love

കോട്ടയം: ചൂട്ടുവേലിക്ക് സമീപം ഒരാൾ ആറ്റിൽ വീണെന്ന സംശയത്തിൽ ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിവരുന്നു. ചെറുനാരകം പാലത്തിൽ നിന്നും യുവാവ് വെള്ളത്തിൽ വീണതായാണ് സംശയം. ഇന്നു രാവിലെയാണ് സംഭവം.

video
play-sharp-fill

പാലത്തിന്റെ കൈവരിയ്ക്ക് സമീപത്തു നിന്നും മുണ്ടും പഴ്‌സും ബാഗും ചെരുപ്പും കണ്ടെത്തിയതോടെയാണ് ആൾ ആറ്റിൽ കാണാതായതെന്ന സംശയം ഉണ്ടായത്. സംക്രാന്തി സ്വദേശിയുടെ രേഖകളാണ് പാലത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.

രാവിലെ ഇതുവഴി നടക്കാനെത്തിയ നാട്ടുകാരാണ് പാലത്തിന്റെ കൈവരിയിൽ ബാഗും മുണ്ടും ചെരുപ്പും കണ്ടത്. തുടർന്ന്, നാട്ടുകാർ വിവരം നഗരസഭ അംഗം വിനു ആർ.മോഹനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനു ആർ.മോഹൻ വിവരം ഗാന്ധിനഗർ പൊലീസിലും, അഗ്നിരക്ഷാ സേനയിലും അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.നാട്ടുകാരും സഹായത്തിനുണ്ട്. ഇതു വരെ ആരെയും കണ്ടെത്താനായില്ലന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. പോലീസ് തിരികെ പോയി.