‘ഇനി സൗകര്യങ്ങള്‍ വികസിപ്പിക്കാം’; സംസ്ഥാന ബഡ്ജറ്റിൽ കോട്ടയം ചെറിയപള്ളി തീര്‍ഥാടന ടൂറിസത്തിന് രണ്ടുകോടി രൂപ വകയിരുത്തി

Spread the love

കോട്ടയം: നാലര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ചെറിയപള്ളിയെ തീർഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തി.

video
play-sharp-fill

കട്ടപ്പനയെ വിനോദസഞ്ചാര ഹബ്ബാക്കിക്കൊണ്ട് കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ മങ്ങാട്ടുപാറയില്‍ പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സോഫ്റ്റ് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group