മുണ്ടക്കയത്തെ പ്രാർഥനാലയത്തിന്‍റെ പേരില്‍ വൻ സാമ്പത്തിക തട്ടിപ്പ്;മൈക്രോ ഫിനാന്‍സ്, ഫോണ്‍ ആപ്പുകളിൽ നിന്ന് ലോണെടുപ്പിച്ചും പണം തട്ടി; തട്ടിയെടുത്തത് കോടികൾ

Spread the love

കാഞ്ഞിരപ്പള്ളി:പ്രാർഥനാലയത്തിന്‍റെ പേരില്‍ നിരവധി സാമ്പത്തികത്തട്ടിപ്പുകള്‍ നടത്തിയതായി പരാതി. മുണ്ടക്കയം ചെളിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മറവിലാണ് പ്രാർഥനാലയം പ്രവര്‍ത്തിക്കുന്നത്.

പ്രാർഥനാലയത്തില്‍ എത്തിയവരില്‍നിന്ന് തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഭൂമിയുടെ രേഖകള്‍, സ്വര്‍ണം, പണം എന്നിവയാണ് തട്ടിയെടുത്തതെന്ന് പരാതിക്കാര്‍ പറയുന്നു.

മൈക്രോ ഫിനാന്‍സ്, ഫോണ്‍ ആപ്പുകള്‍ എന്നിവയില്‍നിന്ന് ലോണെടുപ്പിച്ചും പണം വാങ്ങിയെടുത്തു. പ്രാർഥനാലയം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നതാണെന്നും നിരവധിപ്പേര്‍ ഇവിടെ പ്രാർഥനയ്ക്കായി എത്തുന്നുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് ആക്‌ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരിക്കുകയാണ് പരാതിക്കാര്‍. നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രാർഥനാലയത്തിന്‍റെ മുന്പില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എന്‍.പി. മേരി, ഷാന്‍റിമോള്‍ കെ. തമ്ബി, എന്‍.ടി. പ്രദീപ് എന്നിവരടക്കം പണം നഷ്ടമായ 18 പേര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.