
കോട്ടയം -ചുങ്കം – വാരിശേരി റോഡ് തിരക്കേറി: അപകട സാധ്യത വർദ്ധിച്ചു: ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം
കോട്ടയം: കോട്ടയം -ചങ്കം – മെഡിക്കൽ കോളജ് റൂട്ടിലുള്ള വാരിശേരി ജംഗ്ഷൻ അപകട കെണിയായി മാറുന്നു. ഏറ്റവും തിരക്കേറിയ റോഡായി മാറിയിരിക്കുകയാണ് ഈറോഡ്. രാവിലെയും വൈകുന്നേരവുമാണ് ഇവിടെ ഏറ്റവുമധികം തിരക്ക്.
കോട്ടയം മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും
ചില സമയങ്ങളിൽ നേരിയ തടസമുണ്ടാകാറുണ്ട്.
കല്ലറ വഴിയുള്ള ചേർത്തല ബസുകൾ വരെ ഈ റോഡിലൂടെ സർവീസ് നടത്തുണ്ട്.
വാരിശേരി കവലയിൽ നിന്ന് പുല്ലരിക്കുന്നിലേക്ക് തിരിയുന്ന റോഡിൽനിന്ന് കോട്ടയം ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുമ്പോൾ അപകട സാധ്യത ഏറെയാണ്. ഈ ഘട്ടത്തിൽ കുടയംപടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളുമായി വാരിശേരി കവലയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് കടന്നുപോവുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുവൽ ഹോംസിന്റെ ഫ്ലാറ്റിന്റെ സൈഡിലൂടെയുള്ള റോഡിലൂടെയും ഇതിന് എതിർവശത്തേക്കുള്ള റോഡിലൂടെയും വരുന്ന വാഹനങ്ങൾ മെയിൽ റോഡിലേക്ക് കയറാൻ തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്
ഏറെ നേരം കാത്തു നിന്നാലേ വാഹനങ്ങൾക്ക് മെയിൽ റോഡിലേക്ക് പ്രവേശിക്കാനാവു.
കവലയിൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ എർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
വാരിശേരി കവലയിൽ തന്നെയാണ് റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാ ലൈൻ. തിരക്കേറിയ സമയത്ത് റോഡ് മുറിച്ചു കടക്കുക അസാധ്യമാണ്. രാവിലെയും വൈകുന്നേരവും വിദ്യാർത്ഥി
കളുടെ തിരക്കുണ്ടാവും. പ്രായമായവരും സിബ്രാലൈനിലൂടെ അപ്പുറം കടക്കാൻ വിഷമിക്കുന്നത് പതിവ് കാഴ്ചയാണ്.
ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.