
കോട്ടയം : സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് അധികൃതർ നിർദേശിക്കുന്നു. എന്നാൽ പുറമ്പോക്കിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ ആര് വെട്ടും?
ദുരന്തം തലയ്ക്ക് മുകളിൽ നിൽക്കുന്ന അവസ്ഥയിലാണ് ചുങ്കം വഴി കടന്നുപോകുന്നവർക്ക് .
മുകളിലേക്ക് നോക്കുമ്പോഴേ മുട്ടുവിറയ്ക്കും. ഒരു കാറ്റ് വീശിയാല്‍ ആശങ്ക പതിന്മടങ്ങാകും.
മഴ കനക്കുമ്പോള്‍ ചുങ്കം – മെഡിക്കല്‍ കോളേജ് റോഡില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന വൻമരങ്ങളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. ഭൂരിഭാഗവും ഏത് നിമിഷവും നിലംപൊത്താവുന്ന നിലയില്‍. ചിലതാകട്ടെ വഴിയിലേക്ക് ചാഞ്ഞ് നില്‍ക്കുന്നു. ആംബുലൻസ്, സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്. ഇരുവശത്തും സ്ഥിതി ചെയ്യുന്ന കൂറ്റൻ വാകമരത്തിന്റെ വലിയ കൊമ്പുകളും, ചില്ലകളുമാണ് ഭീഷണി.
വൈദ്യുതി ലൈനുകളും പോസ്റ്റുകളും അപകടാവസ്ഥയിലാണ്. ശക്തമായ കാറ്റില്‍ ശിഖരങ്ങള്‍ ഉരസി തീപ്പൊരി ഉണ്ടാകുന്നതിനും ലൈനുകള്‍ പൊട്ടിപ്പോകുന്നതിനും ഇടയാക്കുന്നു. ഇടക്കാലത്ത് മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണിരുന്നു.
എം.സി റോഡില്‍ നാട്ടകം, നമ്പ്യാകുളം, കാണക്കാരി, കെ.കെ റോഡില്‍ കഞ്ഞിക്കുഴി,ചങ്ങനാശേരി വാഴൂർ റോഡ്, കറുകച്ചാല്‍ – വാഴൂർ റോഡ് എന്നിവിടങ്ങളിലും റോഡിലേക്ക് വീഴാറായി നിരവധി മരങ്ങളാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തല ഉയർത്തി അനാസ്ഥ
മഴക്കാലമെത്തിയാല്‍ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു നീക്കണമെന്നാണ് സർക്കാർ നിർദ്ദേശമെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ തന്നെ ലംഘിക്കുന്നതാണ് കാഴ്ച. ചുവട് ഇളകിയ മരങ്ങള്‍ പോലും മുറിച്ച് മാറ്റാൻ തയ്യാറാകുന്നില്ല. ഉയരം കൂടിയ ട്രക്കുകള്‍ ഉള്‍പ്പെടെ കടന്നു പോകുമ്ബോള്‍ മരക്കൊമ്ബില്‍ തങ്ങുന്നതിനും ഇടയാക്കുന്നുണ്ട്.
ശിഖരങ്ങളടക്കം വൈദ്യുതി കമ്പിയില്‍ തൊട്ടുരുമിയാണ് നില്‍ക്കുന്നത്. ഇത് അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടും. ഇന്നലെ വിവിധയിടങ്ങളില്‍ റോഡിലേക്ക് മരം വീണ് ഗതാഗതവും, വൈദ്യുതിബന്ധവും താറുമായിരുന്നു. നിരവധി പോസ്റ്റുകളാണ് തകർന്നത്.
”അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരക്കൊമ്പുകളും ചില്ലകളും വെട്ടിയിറക്കി യാത്ര സുഗമമാക്കണം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് അധികൃതർ മുൻഗണന നല്‍കേണ്ടതെന്ന ആവശ്യം ഉയരുന്നു.