കോട്ടയത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധിക ദമ്പതികൾ മരിച്ചു;മരിച്ചത് ചിങ്ങവനം സ്വദേശികൾ

Spread the love

കോട്ടയം: ഭർത്താവ് മരിച്ചതിന്റെ തൊട്ടു പിന്നാലെ ഭാര്യയും മരണത്തിനു കീഴടങ്ങി. ചിങ്ങവനം പുതിയാപറമ്ബില്‍ കുരുവിള ജേക്കബും (74) ഭാര്യ ജാൻസിയുമാണ് (68) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

video
play-sharp-fill

കുരുവിള ജേക്കബ് രാവിലെയും ജാൻസി ഉച്ചയ്ക്കുശേഷവുമാണ് മരിച്ചത്.

സംസ്കാരം പിന്നീട് ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തൻപള്ളിയില്‍. മക്കള്‍: ആൻസൻ കുരുവിള (മർച്ചന്റ് നേവി), ജിൻസൻ കുരുവിള (കാനഡ). മരുമക്കള്‍: സീനാ പാലക്കുടിയില്‍, അക്സ മതുരംകോട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group