
ചിങ്ങവനം: കോട്ടയം ചിങ്ങവനത്തിന് സമീപം പനച്ചിക്കാട്ട് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി പോസ്റ്റ് ഒടിഞ്ഞു വീണു അപകടം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പനച്ചിക്കാട് നെല്ലിക്കല്‍ പെരിഞ്ചേരിക്കുന്ന് റോഡിലായിരുന്നു അപകടം.
തുടർന്ന് കാർ താഴ്ചയിലേക്കു മറിഞ്ഞു. പോസ്റ്റും വൈദ്യുതി ലൈനുകളും കൂടെ റോഡിലേക്കാണ് വീണത്. ഈ സമയം ഇതുവഴി കടന്നുപോയിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ മരണവീട്ടില്‍ എത്തിയ മല്ലപ്പള്ളി സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
പോസ്റ്റിലിടിച്ച് താഴ്ചയിലേക്കു മറിഞ്ഞ കാർ ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


