
കോട്ടയം: മീന്‍ വിപണിയിലെ വിലക്കയറ്റത്തെത്തുടര്‍ന്നു ഡിമാന്റ് കൂടിയതോടെ ചിക്കന്‍ വിലയും കുതിയ്‌ക്കുകയാണ്, കിലോയ്‌ക്ക് 155-160 രൂപയാണു വില.
വലിയ പെരുന്നാള്‍ അടുത്തതും വില വര്‍ധനവിനു കാരണമായി വ്യാപാരികള്‍ പറയുന്നു.
400 -420 രൂപയായിരുന്ന പോത്തിറച്ചി വില ഒറ്റയടിക്കു 440-460 രൂപയായി. ആട്ടിറച്ചി വില മിക്കയിടങ്ങളിലും ആയിരത്തിലേക്ക് അടുക്കുകയാണ്.
ജില്ലയില്‍ ഭൂരിഭാഗം സ്‌ഥലങ്ങളിലെയും ഇറച്ചി പ്രേമികള്‍ക്കിഷ്‌ടം പോത്തിറച്ചിയാണ്.എന്നാല്‍, പോത്തിനുണ്ടായ ക്ഷാമം ഇറച്ചി വില വര്‍ധനയ്‌ക്കു കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളില്‍ വന്നതിന്റെ പകുതി പോലും ഇപ്പോള്‍ വരുന്നില്ല. ഇതിനു പുറമെ അന്യസംസ്‌ഥാനങ്ങളില്‍ നിന്നു വളര്‍ത്താന്‍ കൊണ്ടുവന്ന പോത്തുകളില്‍ പലതും രോഗം ബാധിച്ചു ചത്തതും പോത്തിറച്ചി ക്ഷാമത്തിനു കാരണമാകുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോത്തിറച്ചിയെന്ന പേരില്‍ ജില്ലയില്‍ പല ഇറച്ചിക്കടകളിലും കോള്‍ഡ് സ്‌റ്റോറേജുകളിലും കാളയിറച്ചി വില്‍ക്കുന്നുമുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ വിലയ്‌ക്കു സുനാമി ഇറച്ചിയും വില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭക്ഷ്യോപദേശക സമിതി
യോഗത്തില്‍ ജില്ലയിലെ ഇറച്ചി വില വര്‍ധന വിഷയം ചര്‍ച്ചയായിരുന്നു.
മീൻ വില ഏതാണ്ട് അൽപം കുറഞ്ഞിട്ടുണ്ട്. കോട്ടയത്ത് ഇന്നലെ അയില കിലോഗ്രാമിന് 240 രൂപയായിരുന്നു വില. കിളിമീൻ 200 രൂപ. വരും ദിവസ ങ്ങളിൽ വില കുറഞ്ഞേക്കും