കോട്ടയം രാജ്യാന്തര ചലച്ചിത്രമേള കോട്ടയത്തെ സിനിമ ആസ്വാദകർ ഏറ്റെടുത്തു: മേള ഫെബ്രുവരി 26 – ന് സമാപിക്കും.

Spread the love

കോട്ടയം: കോട്ടയത്തെ സിനിമ ആസ്വാദകർ ആവേശത്തിലാണ്. അക്ഷര നഗരിയിലെ ചലച്ചിത്രമേള അവർ ഏറ്റെടുത്തു. അതുകൊണ്ടു തന്നെ പ്രേക്ഷകർ സജീവമായി കോട്ടയം രാജ്യാന്തര ചലച്ചിത്രമേള നടക്കുന്ന അനശ്വര തിയറ്ററിലേക്ക് കടന്നുവരുന്ന കാഴ്ചാണ് കാണാൻ കഴിയുന്നത്.

video
play-sharp-fill

സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

ഇന്നലെ “എഐ ഓവര് റൂളിംഗ് സിനിമ’’ എന്ന വിഷയത്തില് നടന്ന ഓപ്പണ് ഫോറത്തില് ഗുരുദത്ത് സദാനന്ദന് പ്രസംഗിച്ചു. ചെയര്മാന് സംവിധായകന് ജയരാജ്, സെക്രട്ടറി സംവിധായകന് പ്രദീപ് നായര്, ട്രഷറര് സജി കോട്ടയം തുടങ്ങിയവര് പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന് ഇന്ദ്രന്സ്, കലാഭവന് റഹ്മാന് എന്നിവര് “ഭൂതലം’’ സ്ക്രീനിങ്ങില് പങ്കെടുത്തു. കേരളത്തിന്റ് തനത് അനുഷ്ഠാന കലയായ തോല്പ്പാവക്കൂത്തിനെ പ്രമേയമാക്കി രാഹുല് രാജ് രചനയും സംവിധാനവും നിർവഹിച്ച നിഴലാഴം മേളയില് ഇന്നു പ്രദര്ശിപ്പിക്കും. 26ന് മേള സമാപിക്കും. മേളയില് ഇന്ന്: 12ന് ബല്ഗാം, ഉച്ചകഴിഞ്ഞ് 2.30ന് നിഴലാഴം (മലയാളം), വൈകുന്നേരം ആറിന് ബുഗോണിയ (അമേരിക്കന്), രാത്രി 8.30ന് തിയറ്റര് (മലയാളം).