ചെത്തിപ്പുഴയിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറി; വീട് ഭാഗികമായി തകർന്നു; തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം

Spread the love

ചങ്ങനാശ്ശേരി:ചെത്തിപ്പുഴയിൽ നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചുകയറി വീട് ഭാഗികമായി തകർന്നു.
ചെത്തിപ്പുഴ കാഞ്ഞിരത്തിങ്കൽ കുഞ്ഞമ്മയുടെ വീട്ടിലേക്കാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ കാറിടിച്ചുകയറിയത്. ക്രിസ്തുജ്യോതി സ്കൂളിലെ അധ്യാപികയുടെ കാറാണ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്.

video
play-sharp-fill

രണ്ടുവർഷമായി അപകടത്തിൽപ്പെട്ട്‌ കിടപ്പിലായ കുഞ്ഞമ്മയുടെ ഒരു മകനും മറ്റൊരു മകന്റെ കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഇവർ മറ്റൊരു മുറിയിൽ ആയതിനാലും കുഞ്ഞമ്മ മകന് മരുന്നുവാങ്ങിക്കാൻ പോയിരുന്നതിനാലും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.

അടുക്കളയിലെ സാധനങ്ങളും മുറിയുടെ ഭിത്തിയും പൂർണമായും തകർന്നു. സ്കൂൾ കുട്ടികൾ ബസ് കാത്തുനിൽക്കുന്ന സ്ഥലമായിരുന്നു ഇത്. മഴ ആയതിനാൽ കുട്ടികൾ കടകളുടെ വരാന്തയിൽ കയറിനിന്നതിനാൽ വലിയ അപകടം ഒഴിവായി. കാർ ഓടിച്ചിരുന്ന അധ്യാപിക നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group