
കോട്ടയം : ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് രണ്ട് കാറുകളിലായി യുവാക്കളുടെ മത്സരയോട്ടം. ഈ കാറുകൾ ചവിട്ടുവരി ജങ്ഷനെത്തിയപ്പോൾ എതിരെവന്ന കാറിലിടിച്ച് അപകടം. ആർക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 12.20-ന് ശേഷമായിരുന്നു സംഭവം.
എതിരേവന്ന കാറിൽ കഞ്ഞിക്കുഴി സ്വദേശിയും കുടുംബവുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ കാറിലാണ് യുവാക്കളുടെ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാക്കളുടെ കാറുകളിലൊന്ന് കറങ്ങിത്തിരിഞ്ഞ് റോഡിന് നടുക്ക് കിടന്നു.
ഇടിയ്ക്ക് ശേഷം കാറുകളിലുണ്ടായിരുന്ന യുവാക്കൾ സ്ഥലത്ത് നിന്നും ഒാടി രക്ഷപ്പെട്ടു. അതിനാൽ അപകടത്തിനിടയാക്കിയ കാറിലുള്ളവരെക്കുറിച്ച് വിവരം ലഭ്യമായില്ല.യുവാക്കൾ ഓടിച്ചിരുന്ന കാറുകൾക്ക് രൂപമാറ്റം വരുത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനങ്ങൾ റോഡിന് നടുക്ക് കിടന്നതിനാൽ ഗതാഗതക്കുരുക്കുണ്ടായി. കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങളെത്തി റോഡിലെ കാർ നീക്കിയിട്ട് ഗതാഗതതടസം ഒഴിവാക്കി. ഗാന്ധിനഗർ പോലീസെത്തി മേൽനടപടി സ്വീകരിച്ചു.



