ബേക്കർ മെമ്മോറിയൽ സ്കൂൾ ഗൈഡ്സ് റേഞ്ചർ യൂണിറ്റ് ത്രിദിന ക്യാമ്പിന് തുടക്കമായി;റവ. സിബി മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം:ബേക്കർ മെമ്മോറിയൽ സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് റേഞ്ചർ യൂണിറ്റ് ത്രിദിന ക്യാമ്പിന് തുടക്കമായി.റവ. സിബി മാത്യു (ബേക്കർ ചാപ്പൽ ചാപ്ലയിൻ) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മീഷണർ റോയി പി. ജോർജ് മുഖ്യ പ്രഭാക്ഷണം നടത്തി.

സേവന സന്നദ്ധതയുള്ള ഒരു നല്ല മനുഷ്യനാവുക, പ്രതികൂല സാഹചര്യങ്ങളെ നേരിടുവാനുള്ള നൈപുണ്യം ആർജിക്കുക തുടങ്ങി സമൂഹത്തിന് പ്രയോജനമുള്ളവരായിത്തീരുന്ന വൃക്തികളെ സൃഷ്ടിക്കുക എന്നതാണ് ഗൈഡ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ കമ്മീഷണർ റോയി പി. ജോർജ്
പറഞ്ഞു.

ഡിസ്ട്രിക്റ്റ് ഓർഗനൈസിംഗ് കമ്മീഷ്ണർ സുധീർ പി.ആർ,പ്രിൻസിപ്പാൾ ഷിബു തോമസ്, പി.ടി. എ പ്രസിഡന്റ് മനാഫ് എ. എസ്, റേഞ്ചർ മേറ്റ് ലക്ഷ്മി പ്രിയദർശന എസ്,സിനു ജേക്കബ്, റോസിലിൻ എം ജോയ്, ഷീബാ ബേബി (റേഞ്ചർ ലീഡർ ) എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group