
കോട്ടയം: പ്രവാസി അമയന്നൂർ വെളിച്ചപ്പാട്ടായ വയലിൽ അനിയൻ കുഞ്ഞിന്റെ സാമ്പത്തിക സഹായത്തോടെ അയർക്കുന്നം ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ അമയന്നൂർ മഹാത്മാ കോളനിയിലെ നാൽപത് കുടുംബങ്ങൾക്ക് സി.പി.ഐ (എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് ക്രിസ്മസ് കേക്ക് വിതരണം നടത്തി.
കേക്ക് വിതരണോദ്ഘാടനം വാർഡ് മെമ്പർ ബിനു മോൻ തോമസ് മടത്തി പറമ്പിൽ നിർവ്വഹിച്ചു. സി.പി.എം അയർക്കുന്നം ഏരിയ കമ്മറ്റിയംഗം പി പി.പത്മനാഭൻ ബ്രാഞ്ച് സെക്രട്ടറി റജിമോൻ ജേക്കബ് ബ്രാഞ്ചംഗങ്ങളായ പ്രതീഷ് അനീഷ് എന്നിവർ പങ്കെടുത്തു.



