കോട്ടയത്ത് എത്തിയെങ്കിൽ സൂക്ഷിക്കുക ! കാൽനട യാത്രക്കാർക്ക് കേബിൾ കുടുക്ക്: കണ്ണൊന്നു തെറ്റിയാൽ കേബിൾ കഴുത്തിനു പിടിക്കും.

Spread the love

കോട്ടയം: കോട്ടയം നഗരത്തിലെ നടപ്പാതകളിലെ കുരുക്കിൽപ്പെടാതെ സൂക്ഷിക്കുക. കണ്ണൊന്നു തെറ്റിയാല്‍ കേബിള്‍ കുടുക്കില്‍ വീണേക്കാം. നഗരത്തിലെ നടപ്പാതകളിലും പ്രധാന റോഡുകളോടു ചേര്‍ന്നുള്ള നടപ്പാതകളിലുമാണു കേബിള്‍ കുരുക്ക്‌.

video
play-sharp-fill

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം കുരുക്കില്‍ തട്ടി വീഴുന്നതു പതിവായിരിക്കുകയാണ്‌. തലനാരിഴയ്‌ക്കാണ്‌ അപകടങ്ങള്‍ പലപ്പോഴും ഒഴിവാകുന്നത്‌.
വൈദ്യൂതി പോസ്‌റ്റുകളിലൂടെ വലിക്കുന്ന സ്വകാര്യ കമ്പനികളുടെ കേബിളുകള്‍ മിക്ക പോസ്‌റ്റുകളുടെയു ചുവട്ടില്‍ ചുറ്റിക്കെട്ടിയ നിലയില്‍ കാണം. ഇവ പലപ്പോഴും യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലായിരിക്കും കെട്ടിയിരിക്കുന്നത്‌. മിക്ക പോസ്‌റ്റുകളുടെയും ചുവട്ടില്‍ ഇവ അഴിഞ്ഞു കിടക്കും. നടന്നെത്തുന്നവര്‍ ഇതറിയാതെ കേബിള്‍ കുരുക്കിലകപ്പെടും.

ബസ്‌ സ്‌റ്റോപ്പുകളോടു ചേര്‍ന്നു പോലും ഇത്തരം കുരുക്കുകളുണ്ട്‌. ബസില്‍ കയറാന്‍ പാഞ്ഞെത്തുമ്പോഴാകും കേബിളില്‍ തട്ടി വീഴുക. കാറ്റില്‍ മരക്കൊമ്പ്‌ ഒടിഞ്ഞും വാഹനങ്ങള്‍ തട്ടിയും കേബിളുകള്‍ പൊട്ടി വീഴുന്നതിനു പിന്നാലയാണ്‌ അനാസ്‌ഥമൂലമുള്ള ഇത്തരം കെണികള്‍ യാത്രക്കാര്‍ക്കു ഭീഷണിയാകുന്നത്‌.
നഗരത്തില മിക്ക നടപ്പാതകളിലും ഇത്തര കെണികളുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരികളുടെ കൈയേറ്റവും വഴിയോരക്കച്ചവടവും മൂലം മിക്ക നടപ്പാതകളും കാല്‍നടയാത്രക്കാര്‍ക്ക്‌ അന്യമാകുന്നതിനൊപ്പമാണു കേബിളുകള്‍ അപകടക്കെണിയൊരുക്കുന്നത്‌. ചില പോസ്‌റ്റുകളില്‍ തല പോലും കുരുങ്ങും വിധത്തിലാണു വഴിയിലേക്കിറങ്ങി കേബിളുകള്‍ കിടക്കുക. തെരുവു വിളക്കുകള്‍ ഇല്ലാത്ത ഭാഗത്ത്‌ ഇത്തരം അപകടക്കെണികളുണ്ട്‌.

എം.സി. റോഡിന്റെയും കെ.കെ. റോഡിന്റെയും നടപ്പാതകളിലും വഴിയോരങ്ങളിലും സ്‌ഥിതി വിഭിന്നമല്ല. ഇത്തരം കെണിയില്‍ നിന്നൊഴിവാകാന്‍ കാല്‍നടയാത്രക്കാര്‍ വഴയിലേക്കിറങ്ങി സഞ്ചരിക്കേണ്ടി വരുന്നതു വന്‍ അപകടങ്ങള്‍ക്കും കാരണമായേക്കാം. ഇത്തരം കേബിള്‍ കെണികള്‍ ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്നാണു ജനങ്ങളുടെ ആവശ്യം.