തിരുവനന്തപുരം : ആയിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ആശുപത്രികളിൽ ജീവനെടുക്കാന്‍ പാകത്തില്‍ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ. സംസ്ഥാനത്തെ 134 ആശുപത്രി വളപ്പുകളിലാണ് ഈ ദുരവസ്ഥ.
കോട്ടയം ദുരന്തത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശേഖരിച്ച കണക്കുകളില്‍ 41 പഴഞ്ചന്‍ കെട്ടിടങ്ങളുമായി എറണാകുളം ജില്ലയാണ് മുന്നില്‍. എന്നാല്‍ പൊളിക്കാന്‍ ഉത്തരവിട്ട ചില കെട്ടിടങ്ങളുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 12 കെട്ടിടങ്ങളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതുപക്ഷേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആലപ്പുഴയില്‍ മുപ്പത്തിയേഴും വയനാട്ടില്‍ പതിനാലും കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണ്. കോഴിക്കോട് 8 ആശുപത്രികളില്‍ പഴയ കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയും കാസര്‍കോടും ഏഴ് വീതം, കണ്ണൂരില്‍ അഞ്ചും മലപ്പുറത്ത് നാലും കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ദുരന്തമുണ്ടായ കോട്ടയത്ത് കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലെ കെട്ടിടങ്ങള്‍ മാത്രമാണ് പട്ടികയില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group