
കോട്ടയം: കാത്തിരിപ്പിന് വിരാമം.ശോചനീയാവസ്ഥയില്‍ കിടക്കുന്ന പ്രാപ്പുഴ പാലം പുനര്‍നിര്‍മിക്കുന്നു. അയ്മനം പഞ്ചായത്തിലെ 16-ാം വാര്‍ഡിലാണു താത്കാലികമായി നിര്‍മിച്ച പ്രാപ്പുഴ പാലം.
നാളുകളായി പാലത്തിലുള്ള തടിപ്പലകകള്‍ തകര്‍ന്ന് ഏതും നിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പാലത്തിലൂടെ ഭീതിയോടെയാണു സഞ്ചരിക്കുന്നത്.
പുതിയ പാലം നിര്‍മിക്കുക എന്നത് പ്രദേശത്തെ നൂറിലധികം കുടുംബങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ പാലം വരുന്നതോടെ പ്രാപ്പുഴ നിവാസികളുടെ നീണ്ട കാത്തിരിപ്പിനാണു വിരാമമാകുന്നത്. കാറുകള്‍ വരെ കടന്നുപോകാന്‍ സാധിക്കുന്ന രീതിയിലുള്ള വീതിയുള്ള കോണ്‍ക്രീറ്റ് പാലമാണ് നിര്‍മിക്കാന്‍ ധാരണയിലായിരിക്കുന്നതെന്ന് അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവപ്രസാദ് പറഞ്ഞു.
ശോച്യാവസ്ഥയിലായ പ്രാപ്പുഴ പാലം പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് 16-ാം വാര്‍ഡംഗവും വൈസ് പ്രസിഡന്റുമായ അനു ശിവപ്രസാദ് പി.ടി. ഉഷ എംപിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്.
പുതിയ പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കി പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അയച്ച കത്തില്‍ പി.ടി. ഉഷ എംപി വ്യക്തമാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് അനു ശിവപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാര്‍, മറ്റു ബിജെപി നേതാക്കളുടെയും ഇടപെടലിനെത്തുടര്‍ന്നാണ് പാലം യാഥാര്‍ഥ്യമാകുന്നത്



