കോട്ടയം കളക്ടറേറ്റിലെ ജില്ലാ കോടതിക്ക് ബോംബ് ഭീഷണി: പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിവരുന്നു.

Spread the love

കോട്ടയം: കോട്ടയം കളക്ടറേറ്റിലെ ജില്ലാ കോടതിക്ക് ബോംബ് ഭീഷണി. ഇതേ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. അൽപം മുൻപാണ് ജില്ലാ കോടതി ഓഫീസിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി. സന്ദേശം ലഭിച്ചത്.

video
play-sharp-fill

ജീവനക്കാരെ മുഴുവൻ പുറത്തിറക്കി ബാഗുകളും മറ്റും പരിശോധിക്കുകയാണ്.
ജില്ലാ കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് അജ്ഞാതൻ സന്ദേശം അയച്ചത്.ജില്ലാ കോടതി ഓഫീസിൽ ലഭിച്ച ഭീഷണി സന്ദേശം ഉടൻ പോലീസിന് കൈമാറി.

പോലീസും ബോംബ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കോടതി നടപടികൾ നിർത്തി വച്ച് പരിശോധന തുടരുകയാണ്. ജീവനക്കാരെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തിറക്കിയ ശേഷം ബാഗും മറ്റ് പൊതികളും പരിശോധിക്കുകയാണ് . ഇതുവരെ ബോംബ് സംബന്ധിച്ച സൂചനയൊന്നും ലഭിച്ചിട്ടില്ല.