സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റും ,ഡിജിറ്റൽ സഖി പ്രൊജക്റ്റ്‌ കോട്ടയവും സംയുകതമായി കോട്ടയം ഗവ. ഹൈസ്കൂൾ ഒളശ്ശ അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് കേട്ട് പഠിക്കാനുള്ള ബ്ലൂടൂത്തു സ്പീക്കർ നൽകി

Spread the love

കോട്ടയം: സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റും ,ഡിജിറ്റൽ സഖി പ്രൊജക്റ്റ്‌ കോട്ടയവും സംയുകതമായി കോട്ടയം ഗവ. ഹൈസ്കൂൾ ഒളശ്ശ അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് കേട്ട് പഠിക്കാനുള്ള
ബ്ലൂടൂത്തു സ്പീക്കർ നൽകി.

അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മനോജ്‌ കരീമഠം വിതരണ ഉൽഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ ഇ.ജെ അദ്ധ്യക്ഷത വഹിച്ചു.

സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ്‌ ഡയറക്ടർ സുജാത ഭാസ്കർ മുഖ്യ സന്ദേശം നൽകി. സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ്‌ സെക്രട്ടറി ബിബിഷ് ചെങ്ങളം, ഡിജിറ്റൽ സഖി കോട്ടയത്തിനു വേണ്ടി ശാലിനി എൻ എം ദീപ്തി സ്വസ്തി മാനേജിങ് ട്രസ്റ്റി മഞ്ജു സജി എന്നിവർ ആശംസകൾ നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകരായ ശ്രീലതകുമാരി സ്വാഗതവും കല ബിജു നന്ദിയും പറഞ്ഞു. സന്തോഷ്‌ കണ്ണം കരി ശ്രുതിമോൾ ഗോപകുമാർ ദിലീപ് പൂവത്തിങ്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടി നടത്തി.