
കോട്ടയം:പക്ഷികളെ കാണാനും പരിചയപ്പെടാനും താല്‌പര്യമുള്ളവര്‍ക്ക് നവംബര്‍ 30 കോട്ടയം ജില്ലയില്‍ ബേര്‍ഡ് റേസ് സംഘടിപ്പിക്കുന്നു.
കോട്ടയം നേച്ചര്‍ സൊസൈറ്റിയുടെയും കോട്ടയം ബേര്‍ഡിങ് കളക്‌ടീവിന്റെയും സംയുക്‌ത ആഭിമൂഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍, പത്ത് ഇടങ്ങളിലാണ് സര്‍വേ നടത്തുന്നത്.
നാടന്‍ പക്ഷികളെ കൂടാതെ ദേശാടകരായി എത്തുന്ന പക്ഷികളെക്കൂടി കാണാനും പരിചയപ്പെടാനുമുള്ള അവസരമാണ് ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടനുബന്ധിച്ച് പക്ഷിനിരീക്ഷണത്തില്‍ തുടക്കക്കാരായവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ജവഹര്‍ ബാലഭവനില്‍ പരിശീലനപരിപാടിയും സംഘടിപ്പിക്കും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്ബറുകളില്‍ ബന്ധപ്പെടുക.
ജവഹര്‍ ബാലഭവന്‍ പരിശീലന പരിപാടി: ഡോ. ശ്രീകുമാര്‍- 9447289250, ബേര്‍ഡ് റേസ്: 9986367625, 7736134899.




