കോട്ടയത്ത്‌ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർഥി മരിച്ചു

Spread the love

 

 

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബംഗ്ലൂരുവിൽ നിന്ന് എത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരാൾ മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാറാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് പാറമ്പുഴ സ്വദേശി റോസ് മോഹൻ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം ഉണ്ടായത്. സമീപവാസികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്നു. അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

 

ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞ ദിവസമാണ് ഇരുവരും ബംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group