കോട്ടയം ബസേലിയസ് കോളേജിന് സ്വയംഭരണ പദവി: പ്രഖ്യാപനം നാളെ എം.ഒ.സി കോളേജുകളുടെ മാനേജർ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും.

Spread the love

കോട്ടയം: 60 വർഷത്തിലേറെയായി അക്ഷരനഗരിയായ കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ട് യുവതലമുറയെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബസേലിയസ് കോളേജിന് സ്വയംഭരണ പദവി ലഭിച്ചു.

video
play-sharp-fill

ഫെബ്രുവരി മൂന്നിന് ഉച്ചക്ക് 1.15 ന് നടക്കുന്ന ചടങ്ങില്‍ എം.ഒ.സി കോളേജുകളുടെ മാനേജർ ഡോ.
സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും.

പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി റിട്ട. ജഡ്ജിയുമായ വി.ജി അരുണ്‍ മുഖ്യാതിഥിയായിരിക്കും. എം.ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നിന്നും കാതോലിക്ക ബാവ തെളിയിച്ചു നല്‍കുന്ന ദീപശിഖയുമായി ബസേലിയോസ് കോളേജിലേക്ക് നടക്കുന്ന ഘോഷയാത്ര, കോളേജ് ആന്തം ദൃശ്യവല്‍ക്കരണം, എൻസിസി ബാൻഡ് അവതരണം തുടങ്ങിയ വയോടെയാണ് പ്രഖ്യാപനം നടത്തുക.

സ്വയ ഭരണ പദവി നേടുന്നതോടെ കോളേജില്‍ നിലവിലുള്ള കോഴ്സുകള്‍ക്ക് പുറമെ തൊഴില്‍ സാധ്യതയുള്ള ന്യൂജനറേഷൻ കോഴ്സുകള്‍ ആരംഭിക്കുമെന്നും ഇതിനായുള്ള കരിക്കുലം ഫ്രെയിം വർക്കുകള്‍ തുടങ്ങിയതായും കോളേജ് പ്രിൻസിപ്പല്‍ പ്രൊഫ. ഡോ. ബിജു തോമസ് അറിയിച്ചു.