
അയ്മനം: പൂന്ത്രക്കാവ് ദേവി ക്ഷേത്രത്തിൽ 2026 ലെ മീന:ഭരണി മഹോത്സവത്തോടനുബന്ധിച്ച്
ആണ്ടുതോറും പൂന്ത്രക്കാവ് കുംഭകുട സമിതി നടത്തിവരുന്ന
കുംഭകുട ഘോഷയാത്ര ഈ വർഷം മാർച്ച് 22-ാം തീയതി (ഞായറാഴ്ച) പൂർവ്വാധികം ഭംഗിയോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മഞ്ഞൾകുട ഘോഷയാത്ര അയ്‌മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രം സന്നിധിയിൽ നിന്നും രാവിലെ സമാരംഭിച്ച് പൂന്ത്രക്കാവ് ദേവീക്ഷേത്ര സന്നിധിയിലേക്കാണ് എത്തിച്ചേരുക. പമ്പമേളം, മഞ്ഞൾക്കുടങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടത്താനാണ് തീരുമാനം.
കുംഭകുട ഘോഷയാത്രയോട് വർഷങ്ങളായി സഹകരിച്ചുവരുന്ന എല്ലാ സുമനസുകൾക്കും സമിതി നന്ദി രേഖപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വർഷവും ആഘോഷം പൂർവ്വാധികം ഭംഗിയോടെ നടത്തുന്നതിനായി എല്ലാവരുടെയും സാന്നിധ്യവും സഹായ സഹകരണവും അഭ്യർത്ഥിച്ചു.
മാലയിടുവാൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി കുംഭകുട സമിതിയുമായി ബന്ധപ്പെടണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഇതിനോടനുബന്ധിച്ച് ഹിടുംബൻ പൂജ മാർച്ച് 21-ാം തീയതി (ശനിയാഴ്ച) വൈകിട്ട് 6.30 നുള്ള ദീപാരാധനയ്ക്ക് ശേഷം പൂന്ത്രക്കാവ് ക്ഷേത്രത്തിൽ നടത്തും.



