കോട്ടയം അയ്മനം പഞ്ചായത്തിലെ വികസന സദസ്സ് – 2025 മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു: ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിച്ചു.

Spread the love

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് – 2025 മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അയ്മനം പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിക്ക് 16 വീട് നിർമ്മിച്ച് നൽകിയ റോട്ടറി ക്ലബ്ബിനെയും, പഞ്ചായത്തിലെ ആദ്യ വനിത പ്രസിഡെന്റ് ഉഷ ബാലചന്ദ്രൻ, കുടുംബാരോഗ്യ കേന്ദ്രം സബ് സെന്ററിനായി സൗജന്യമായി സ്ഥലം നൽകിയ

പരമേശ്വരൻ നമ്പൂതിരി, അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ ജോസഫ് പുതിയിടത്ത്ശ്ശേരി, നിലവിലെ മുതിർന്ന ഭരണസമിതി അംഗം പി വി സുശീലൻ, പ്രശസ്ത സംഗീതജ്ഞ മാതംഗി സത്യമൂർത്തി, കലാമണ്ഡലം ഭാഗ്യനാഥ്, ടി പി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമചന്ദ്രൻ നായർ, കെ എ ഫിലിപ്പ്, സിസ്റ്റർ ലൂയിത്തി, ബിജു കമ്പിച്ചിറ, കുടമാളൂർ മുരളീധരമാരാർ, ബെന്നി സി പൊന്നാരം, ബിന്ദു ജെയപ്പി, ശ്രീകാന്ത് അയ്മനം, കുമാരി ആവണി സൈജു, തുടങ്ങിയവരെ ആദരിച്ചു.
മന്ത്രി വി എന്‍ വാസവനെ അയ്മനം ഗ്രാമപഞ്ചായത്ത് പ്രത്യേകം ആദരിച്ചു.