കോട്ടയം അയ്മനത്ത് വിരിപ്പു കൃഷിക്കായി ഒരുക്കിയ പാടശേഖരത്തിൽ മട വീണു: 252 ഏക്കർ നിലം വെള്ളത്തിലായി

Spread the love

കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ദുരിതത്തിനൊപ്പം മടവീഴ്ചയും കർഷകർക്ക് ദുരിതമാകുന്നു.

അയ്മനം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലുൾപ്പെടുന്ന പരിപ്പ്, മങ്ങാട്ടുകുഴി പുത്തങ്കരി തുമ്പേക്കണ്ടം പാടശേഖരത്തിലാണ് മടവീഴ്ച്ച.

252 ഏക്കറോളം വരുന്ന പാടശേഖരത്തിൽ വിരിപ്പുകൃഷിക്കുള്ള തയ്യാറെടുപ്പു നടക്കുന്നതിനിടയിലാണ് മട വീഴ്ചയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവിനെ തുടർന്നാണ് മട വീണത്.

മോട്ടോർ പുരക്ക് അടക്കം വലിയ കേടുപാടുകൾ സംഭവിച്ചു.
ഇനി കൃഷിയിറക്കാൻ കർഷകർ വലിയ പാടുപെടേണ്ടിവരും. ഒരുക്കിയ നിലം

പൂർണമായി വെള്ളം കയറി നശിച്ചു. ഇനി മട ഉറപ്പിച്ച ശേഷം പാടത്തെ വെള്ളം പമ്പു ചെയ്ത് പുറത്തു കളഞ്ഞാലേ കൃഷിയിറക്കാനാവു.