
കോട്ടയം: വേൾഡ് ട്രയാത്ത്ലൺ ഫെഡറേഷൻ സംഘടിപ്പിച്ച ദീർഘദൂര ട്രയാത്ത്ലൺ റേസിൽ ആൻ അയൺമാൻ വിജയം നേടി അയ്മനം സ്വദേശി ഡോ. ബിബിൻ മാത്യു .
അയ്മനത്ത് ജനിച്ചു, അയ്മനത്ത് വളർന്ന് നാട്ടുകാരുടെ സ്വന്തം ഡോക്ടർ ബിബിൻ മാത്യു ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ ചലഞ്ചിൽ പങ്കെടുത്ത്, അഭിമാനകരമായ വിജയം നേടിയിരിക്കുന്നത്.
വേൾഡ് ട്രയാത്ത്ലൺ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദീർഘദൂര ട്രയാത്ത്ലൺ റേസുകളുടെ ഒരു പരമ്പരയാണ് ആൻ അയൺമാൻ ട്രയാത്ത്ലൺ. മുൻ ഐ എം എ പ്രസിഡന്റും, ചെയർമാനും ആയിരുന്നു ഡോക്ടർ ബിബിൻ മാത്യു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഏകദിന കായിക ഇനങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
1.9 കിലോമീറ്റർ നീന്തൽ (1.9km. അറബികടലിൽ), 90കിലോമീറ്റർ മലയോര പാതയിലൂടെയുള്ള സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം ഇവയൊക്കെയാണ് ഈ ചലഞ്ചിൽ പൂർത്തിയാക്കേണ്ടത്.
നിശ്ചിത സമയം 8 മണിക്കൂറും 30 മിനിറ്റും ആണ്. ഇത് ഡോ. ബിബിൻ പൂർത്തിയാക്കിയത് വെറും 6 മണിക്കൂർ 41 മിനിറ്റിൽ ആണ്.
ആരോഗ്യപരമായ ജീവിതശൈലിയോടും ഫിറ്റ്നസിനോടുമുള്ള ഡോക്ടർ ബിബിന്റെ സമർപ്പണത്തിനും, പ്രതിബദ്ധതയ്ക്കും ഉള്ള തെളിവാണ് ഈ വിജയം.