
അയ്മനം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യ പരിപാലനത്തിന് ഉപയോഗത്തിലുള്ള ആപ്ലിക്കേഷന്റെ പുതിയ വേർഷൻ ‘ഹരിതമിത്രം 2.0 ‘പൈലറ്റ് റൺ വിജയകരമായി പൂർത്തിയാക്കിയതിൽ ഒന്നാംസ്ഥാനം അയ്മനം ഗ്രാമ പഞ്ചായത്തിന് ലഭിച്ചു.
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ‘ഹരിതമിത്രം 2.0’ ആപ്ലിക്കേഷൻ ലോഞ്ചിൽ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എം ബി രാജേഷിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് പ്രശംസാപത്രം ഏറ്റുവാങ്ങി.
ആപ്ലിക്കേഷന്റെ പൈലറ്റ് റണ്ണിനായി സംസ്ഥാനത്തെ 29 തദ്ദേശ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തിരുന്നു.ഇതിൽ ആപ്പിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനാണ് അയ്മനം ഒന്നാം സ്ഥാനം നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം, അസി. സെക്രട്ടറി ഡി മധു, ഹരിതകർമസേന കൺസോർഷ്യം പ്രസിഡ്ൻ്റ് നിത്യ പ്രസാദ്, സെക്രട്ടറി
സെൽമ രാജേഷ് എന്നിവർ പങ്കെടുത്തു.