
കോട്ടയം: സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാത്യകയായ സേവനം കാഴ്ച്ചവെച്ച വ്യക്തികളെ ആദരിക്കുന്നതിനായി കാത്തലിക്ക് ബിഷപ്
കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് അര്‍ഹനായി.
മാധ്യമമേഖലയിലെ സംഭാവനകള്‍, സാമൂഹ്യസേവനം, സുസ്ഥിര വികസനം, പ്രകൃതി ദുരന്തങ്ങളിലെ ഇടപെടല്‍, സഭാശുശ്രൂഷ, നേതൃത്വം എന്നീ മേഖലകളിലെ വിശിഷ്ട സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം അഞ്ചിന് ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന് അവാര്‍ഡ് ദാന ചടങ്ങില്‍. കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രി കെ.ജെ. ജോര്‍ജ് മുഖ്യാതിഥിയാകും.
ഇന്ത്യയിലെ ബിഷപ്പുമാര്‍, സഭാ നേതാക്കള്‍, സാമൂഹ്യരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും..



