കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ: നഗര പ്രദക്ഷിണം പ്രൗഢോജ്വലം: പ്രധാന തിരുനാൾ ഇന്ന്: രാത്രി 8 – ന് വെടിക്കെട്ട്

Spread the love

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ്
ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രസിദ്ധമായ നഗരപ്രദക്ഷിണം പ്രൗഢ ഗംഭീരവും ഭക്തി സാന്ദ്രവുമായി. രാത്രിപ്പെരുന്നാൾ ആഘോഷി ക്കാൻ ഇന്നലെ പതിനായിരക്ക ണക്കിന് വിശ്വാസികളാണ് അതിരമ്പുഴയിലേക്ക് ഒഴുകിയെത്തിയത്.

ഇടവക വൈദികർ അർപ്പിച്ച സമൂഹബലിക്ക് ശേഷം വൈകിട്ട് 6ന് വലിയ പള്ളിയിൽനിന്ന് നഗര പ്രദക്ഷിണം ആരംഭിച്ചു. 100 പൊൻ കുരിശുകൾ പ്രദക്ഷിണ ത്തിനു മുന്നിൽ നിരന്നു. പിന്നാലെ പരമ്പരാഗത അകമ്പടിക്കുട്ടങ്ങളായ ആലവട്ടം, വെഞ്ചാമരം, ചുരുട്ടി, തഴക്കുട, നൂറുകണക്കിനു മുത്തുക്കുടകൾ, ചെണ്ടമേളം, വാദ്യഘോഷങ്ങൾ തുടങ്ങിയവയും അകമ്പടിയേകി. പ്രാർഥനാ മുഖരിതമായി അന്തരീക്ഷത്തിൽ നഗരപ്രദക്ഷിണം നാടിനു മേൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് നീങ്ങി. 6.45ന് ചന്തക്കടവിലെത്തിയ പ്രദക്ഷിണത്തിന് ആചാരപരമായ വരവേൽപ് നൽകി.

പെണ്ണാർ തോടിന് കുറുകെ കെട്ടിയ താൽക്കാലിക പാലത്തിലൂടെ കടവിൻ്റെ മറുകരയിലെത്തിയപ്പോൾ പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപത്തിൽ
ഹാരാർപ്പണം നടത്തി. ഈ സമയം ചന്തക്കടവും ടൗൺ കപ്പേളയും പരിസരവും വൈദ്യുതദീപങ്ങളുടെ വർണപ്രഭയിൽ തിളങ്ങി : നിന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം ആകാശവിതാനത്ത് വർണപ്പൂക്കൾ വിടർന്നു. ടൗൺ കപ്പേളയിലെ പ്രാർഥനയ്ക്കു ശേഷം പ്രദക്ഷിണം പുനരാരംഭി ച്ചപ്പോൾ തീവെട്ടികൾ വഴിതെളി ച്ചു. പ്രധാന വീഥിയിലൂടെ പ്രദ ക്ഷിണം നീങ്ങുമ്പോൾ വലിയ പള്ളിയിൽനിന്ന് രണ്ടാമത്തെ പ്രദക്ഷിണം ചെറിയ പള്ളിയെ ലക്ഷ്യമാക്കി നീങ്ങി. ചെറിയ പള്ളിക്കു മുന്നിൽ ഇരു പ്രദക്ഷി ണങ്ങളും സംഗമിക്കുന്ന കാഴ്ച കാണാൻ മണിക്കൂറുകൾ മുൻപേ ആയിരങ്ങൾ കാത്തുനിന്നു.

നയന മനോഹരവും ഭക്തിനിർ ഭരവുമായ പ്രദക്ഷിണ സംഗമ ത്തിന് ശേഷം സംയുക്ത പ്രദ ക്ഷിണം ചെറിയ പള്ളിക്ക് വലംവച്ചു.

തുടർന്ന് ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുസ്വരൂപവുമായി പ്രദക്ഷിണം വലിയ പള്ളി യിലെത്തി സമാപിച്ചു.

ഇന്ന്  വൈകിട്ട് 5.30ന് തി രുനാൾ പ്രദക്ഷിണവും രാത്രി 8ന് പ്രസിദ്ധമായ അതിരമ്പുഴ വെടിക്കെട്ടും നടക്കും.