സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം;മധ്യസ്ഥത വഹിച്ച യുവാവിനെ ആക്രമിച്ചു;കൊലപാതകശ്രമ കേസിൽ പ്രതി മണിമല പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി
പിടിയിലായി.
ചെറുവളളി സ്വദേശി രാഹുൽ ടി ആർ(30) ആണ് മണിമല പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

പരാതിക്കാരനായ പി.ആർ ബിജുമോന്റെ സുഹൃത്തും പ്രതിയുമായി തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ബിജുമോൻ തടസ്സം പിടിച്ചതിലുള്ള വിരോധം മൂലം വീട്ടിലേക്ക് നടന്നു വരുകയായിരുന്ന വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ 3ന് രാത്രി പ്രതി കയ്യിൽ കരുതിയിരുന്ന മീൻപിടിക്കാൻ ഉപയോഗിക്കുന്ന മുപ്പല്ലി ഉപയോഗിച്ച്
നെഞ്ചിന്റെ ഇരു വശങ്ങളിലും കുത്തി പരിക്ക് ഏൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ മണിമല പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരവേ ഇൻസ്പക്‌ടർ അനൂപ് ജോസ്, സബ് ഇൻസ്പക്‌ടർ ഉദയകുമാർ, എഎസ് ഐ മനോജ് സിപിഒ ശ്രീജിത്ത് ഹോം ഗാർഡ് ഗോപകുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്‌റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.